loader image

ഏഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള : അഖില കേരള ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ഏഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി “നവഭാവുകത്വം മലയാളസിനിമയിൽ ” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി കോളെജ് വിദ്യാർഥികൾക്കായി നടത്തിയ അഖില കേരള ലേഖനമത്സരത്തിൽ തിരുവനന്തപുരം ക്രിസ്ത്യൻ കോളെജിലെ അദ്വൈത് എം. പ്രശാന്ത് ഒന്നാം സമ്മാനത്തിന് അർഹനായി.

കോയമ്പത്തൂർ ഭാരതീയാർ സർവകലാശാല വിദ്യാർഥിനി എസ്. അർച്ചന, കണ്ണൂർ സർവകലാശാല ഗവേഷക വിദ്യാർഥിനി അഞ്ജലി രാജ് എന്നിവർ രണ്ടാം സ്ഥാനവും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥിനി ഉമ്മുഹബീബ, കാലിക്കറ്റ് സർവകലാശാല മലയാളപഠന വിഭാഗം ഗവേഷക വിദ്യാർഥി കെ.ടി. പ്രവീൺ എന്നിവർ മൂന്നാം സ്ഥാനവും
പങ്കിട്ടു.

ചാലക്കുടി പനമ്പിള്ളി കോളെജ് വിദ്യാർഥി ടി. അക്ഷയ്കുമാർ, തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാലയിൽ നിന്നുള്ള മെൽവിയ ആൻ ബിജു, തിരൂർ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിൽ നിന്നുള്ള ശഫീഖ് കാരക്കാട് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.

ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും അടങ്ങുന്നതാണ് പുരസ്കാരം.

അധ്യാപക അവാർഡ് ജേതാവ് പി.കെ. ഭരതൻ മാസ്റ്റർ, എഴുത്തുകാരൻ രാധാകൃഷ്ണൻ വെട്ടത്ത്, തൃശൂർ ഡയറ്റ് ലക്ചറർ എം.ആർ. സനോജ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. ഫെബ്രുവരി 28ന് നടക്കുന്ന ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഫിലിം സൊസൈറ്റി അധികൃതർ അറിയിച്ചു.

See also  ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 54.44 ലക്ഷം തട്ടിയെടുത്ത കേസ്സിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ബാഗ്ലൂർ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close