loader image

കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിനിർഭരം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആചരിച്ചു.

രാവിലെ കലശപൂജകൾ, തുടർന്ന് ബ്രഹ്മകലശം, ഉച്ചപൂജയ്ക്ക് കളഭം എന്നിവ നടന്നു.

രാവിലെ പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം അരങ്ങേറി.

തുടർന്ന് ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മന അനിപ്രകാശ് നമ്പൂതിരിപ്പാട് നേതൃത്വം നൽകി.

Spread the love
See also   ഉത്സവത്തിനിടെ ആന ഇടഞ്ഞ് യുവാവിന് ഗുരുതര പരുക്ക് പറ്റിയ സംഭവത്തിൽ ആനപ്പാന്മാരായ രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close