ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കുലീപിനി തീർത്ഥക്കുളത്തിൽ കാട്ടൂർ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടത്തി.
ആറാട്ട് ചടങ്ങുകൾക്ക് പൊഞ്ഞനം ക്ഷേത്രം മേൽശാന്തി കൈമുക്ക് നാരായണൻ നമ്പൂതിരിയും ശ്രീനിവാസൻ എമ്പ്രാന്തിരിയും നേതൃത്വം നൽകി.
ആറാട്ടിനെ തുടർന്ന് കൂടൽമാണിക്യം സ്വാമിയെ മേളത്തോടുകൂടി പ്രദക്ഷിണം ചെയ്തു.


