ഇരിങ്ങാലക്കുടക്കാർക്ക് കുടിവെള്ളം എവിടെ എന്ന മുദ്രവാക്യവുമായി കോൺഗ്രസ് ധർണ്ണ
ഇരിങ്ങാലക്കുട : കെ.എസ്.ടി.പി യുടെ റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞ 12 ദിവസമായി നഗരവാസികൾക്ക് കുടിവെള്ളം മുടങ്ങിയ വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. ജല അതോറിറ്റിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഡിസിസി ജനറൽ സെക്രട്ടറി ടി വി ചാർലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിഎസ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ വി സി വർഗീസ്, പൊതുമാരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോണി പോൾ മാവേലി, ബ്ലോക്ക് ഭാരവാഹികളായ അസറുദ്ദീൻ കളക്കാട് ,ജോസഫ് ചാക്കോ ,വിജയൻ ഇളയേത്ത് , ജെയ്സൺ പാറേക്കാടൻ , മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ,ബിജു പോൾ അക്കരക്കാരൻ സനൽകുമാർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലുക്കാരൻ , വിനു ആന്റണി , കൗൺസിലർമാരായ എംഎസ് ദാസൻ, മിനി ജോസ് ചാക്കോള, കുരിയൻ ജോസഫ്, മഞ്ജു സജത്,ജോസ്മി ഷാജി, ജോഫി ബോസ്, പ്രേമ പാറയിൽ, സുരഭി വിനോദ് ,മുൻ കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, മിനി സണ്ണി മാമ്പിള്ളിഎന്നിവർ നേതൃത്വം നൽകി. തുടർന്ന് കേടുപാടുകൾ സംഭവിച്ച സ്ഥലത്ത് പണികൾ ചെയ്ത് കുടിവെള്ളം തുറന്നു കൊടുക്കാം എന്ന് ഉറപ്പ് സമരക്കാർക്ക് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതിഷേധ സമരം അവസാനിപ്പിച്ചു.


