loader image

എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള; മോഹൻ സ്മാരക പുരസ്കാരം സമർപ്പിച്ചു

എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള; മോഹൻ സ്മാരകപുരസ്കാരം ഫാസിൽ റസാഖിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ മോഹൻ സ്മാരക പുരസ്കാരം ” മോഹം ” ചിത്രത്തിൻ്റെ സംവിധായകൻ ഫാസിൽ റസാഖിന് പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ സമർപ്പിച്ചു. 25000 രൂപയും മൊമെൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം . മാസ് മൂവീസിൽ നടന്ന സമാപന ചടങ്ങിൽ ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഇടവേള ബാബു മോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. രചനാ മൽസര വിജയികൾക്ക് മാകെയർ ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് ആശംസറാണി വേലക്കാട്ട് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ സി കെ രവി , അനുപമ മോഹൻ, ഉപേന്ദർ മോഹൻ, മാസ് മൂവീസ് മാനേജ്മെൻ്റ് പ്രതിനിധി എം പി പോൾസൻ, സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, ട്രഷറർ രാജീവ് മുല്ലപ്പിള്ളി, എക്സിക്യൂട്ടീവ് അംഗം എം ആർ സനോജ് എന്നിവർ സംസാരിച്ചു. നേരത്തെ പ്രദർശിപ്പിച്ച ” ചാവുകല്യാണം ” ചിത്രത്തിൻ്റെ സംവിധായകൻ വിഷ്ണു ബി ബീന, നടൻമാരായ നിധീഷ് ഭാസ്കർ, അഭിമൽ ദിനേഷ് , അജയ് രാജ് എന്നിവരെ ആദരിച്ചു.

Spread the love
See also  ചാലിശ്ശേരി പൂരം 2026🔥

Leave a Comment

Your email address will not be published. Required fields are marked *

New Report

Close