loader image

എംഎൽഎ യുടെ അനാസ്ഥയ്ക്കെതിരെ എൻഡിഎ ധർണ്ണ

എം എൽ എ ഡോ ആർ ബിന്ദുവിൻ്റെയും എൽഡിഎഫിൻ്റെയും അനാസ്ഥയ്ക്കെതിരെ എൻഡിഎ ധർണ്ണ

ഇരിങ്ങാലക്കുട: എംഎൽഎ ഡോ ആർ ബിന്ദുവിൻ്റെയും എൽഡിഎഫിൻ്റെയും വികസന വിരുദ്ധ നയങ്ങൾക്കെതിരെ എൻഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ജനകീയ പ്രതിഷേധ ധർണ്ണ . കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സബ് ഡിപ്പോയായി ഉയർത്തുക, സി ഐ ഓഫീസ്, സബ്ജയിൽ ഭൂമി ദേവസ്വത്തിന് വിട്ടു കൊടുക്കുക,കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രോട്ടോകോൾ ലംഘിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്ന പരിപാടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആൽത്തറയ്ക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡണ്ട് എ ആർ ജയചന്ദ്രൻ, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം,ജില്ലാ ഭാരവാഹികളായ ലോചനൻ അമ്പാട്ട്,അഖിലാഷ് വിശ്വനാഥൻ,ആളൂർ മണ്ഡലം പ്രസിഡണ്ട് പി എസ് സുബീഷ്,മണ്ഡലം വൈസ് പ്രസിഡണ്ട് രമേഷ് അയ്യർ,എന്നിവർ സംസാരിച്ചു.നേതാക്കളായ കവിതാ ബിജു ,അജീഷ് പൈക്കാട്ട്,അഡ്വ സുബീഷ്,ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്, റിമ പ്രകാശ്,സിന്ധു സതീഷ്, സന്തോഷ് മുരിയാട്, ശ്രീജേഷ് ഊരകം എന്നിവർ നേതൃത്വം നൽകി.

Spread the love
See also  ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close