loader image

കാവടി ആഘോഷത്തിനിടെ അക്രമം; പ്രതികൾ പിടിയിൽ

കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിലെ കാവടി ആഘോഷത്തിനിടെ രണ്ട് യുവാക്കൾക്ക് കുത്തേറ്റ കേസിലെ പ്രതികൾ പിടിയിൽ

 

ഇരിങ്ങാലക്കുട : കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന പ്രതികളെ തടഞ്ഞുനിർത്തിയതിലുള്ള വൈരാഗ്യത്താൽ കാട്ടൂർ വടക്കുമുറി വീട്ടിൽ അമൽ (30 വയസ്സ്), കാട്ടൂർ കുന്നത്ത് പീടിക സ്വദേശി പട്ടാലി വീട്ടിൽ സൂരജ് (25 വയസ്സ് ) എന്നിവരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി മുരുക്കുംതറ വീട്ടിൽ അനു (36 വയസ്സ് ) , ഇയാളെ രക്ഷപ്പെടാൻ സഹായിച്ച കിഴുപ്പിള്ളിക്കര അഴിമാവ് ഒറ്റാലി വീട്ടിൽ ജിഷ്ണു (25) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 28 ന് രാത്രി 8.45 ന് ആയിരുന്നു സംഭവം.

  1. അമലിന് വയറിലും സൂരജിന് നെഞ്ചിലുമാണ് കുത്തേറ്റത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സന്തോഷ്, കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബൈജു, എസ് ഐ ബാബു ജോർജ്, ജി എ എസ് ഐ മാരായ ധനേഷ് സി ജി , ജീവൻ ഇ എസ്, ജി എസ് സി പി ഒ മാരായ ശ്യാം വി എസ്, വിപിൻ കെ വി , സി പി ഒ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. /
See also  ചേർപ്പ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.എസ് ഷാജന് ഊഷ്മളമായ യാത്രയയപ്പ്
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close