loader image

ഓപ്പറേഷൻ കാപ്പ : വേട്ട തുടരുന്നു ; കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട വിഷ്ണു പിടിയിൽ

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കാട്ടൂർ ഇല്ലിക്കാട് കൂനമ്മാവ് വീട്ടിൽ വിഷ്ണു (30) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.

6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ മാർച്ച് 1ന് പുലർച്ചെ 1 മണിയോടെ കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇല്ലിക്കാട് കിഴക്കേ ഉന്നതിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് ജീപ്പ് കണ്ട് ഓടിയ പ്രതിയെ 500 മീറ്ററോളം പുറകെ ഓടി സാഹസികമായി അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വിഷ്ണുവിനെതിരെ കാട്ടൂർ പരിധിയിൽ മൂന്ന് വധശ്രമ കേസുൾപ്പെടെ ആറ് ക്രിമിനൽ കേസുകളുണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, കാട്ടൂർ പൊലീസ് ഇൻസ്പെക്ടർ കെ.സി. ബൈജു, ജിഎഎസ്ഐ സി.ജി. ധനേഷ്, സിപിഒ അഭിലാഷ്, ക്രൈം സ്ക്വാഡ് ജിഎഎസ്ഐ ഇ.എസ്. ജീവൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

See also  മികച്ച പ്രകടനം കാഴ്ചവച്ച് ചേർപ്പ് സി.എൻ.എൻ ഗേൾസ് എൽ.പി സ്കൂൾ
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close