വഴിയരികിൽ നിർത്തിയിട്ട കാറിൽ 57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

വഴിയരികിൽ നിർത്തിയിട്ട കാറിൽ 57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

വഴിയരികിൽ നിർത്തിയിട്ട കാറിൽ 57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ മുല്ലക്കാട് വാടകയ്ക്ക് താമസിക്കുന്ന കുറ്റിക്കാടൻ വീട്ടിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാന്ധിഗ്രാം മുല്ലക്കാട് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇന്നലെ രാത്രി ഒമ്പതോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. ഡ്രൈവർ സീറ്റിനോട് ചേർന്ന് നാടൻ തോക്ക് പോലീസ് കണ്ടെത്തി. കാറിൽ നിന്ന് കുറിപ്പ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. നെഞ്ചിൽ നിന്ന് ചോര ഒലിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  പോലീസ് അന്വേഷണം ആരംഭിച്ചു.



Spread the love
See also  കുഴിക്കാട്ടുകോണത്ത് ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close