എൽഡിഎഫ് സർക്കാരിൻ്റെ നടപടികൾക്കെതിരെ പെൻഷനേഴ്സ് അസോസിയേഷൻ്റെ ജീവിതസമരയാത്രയ്ക്ക് നഗരത്തിൽ സ്വീകരണം
ഇരിങ്ങാലക്കുട : എൽ.ഡി. എഫ്. സർക്കാരിൻ്റെ നടപടികൾക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സ്വീകരണ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ കമലം അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ.വി. മുരളി, സംസ്ഥാന നേതാക്കളായ ടി.എം. കുഞ്ഞുമൊയ്തീൻ , വി. എ. വർഗ്ഗീസ് , എം. മൂർഷിദ്, ജില്ലാ ഭാരവാഹികളായ എം.സി. പോളച്ചൻ , വി.സി. ജോൺസൻ , കെ.ജി. ഉണ്ണികൃഷ്ണൻ , കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അബ്ദുൾ ഹഖ് , ചേർപ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് സി. എസ്. മധുസദനൻ , എ.സി. സുരേഷ് , വി.കെ. മണി , കെ. വേലായുധൻ , പി. സരള എന്നിവർ പ്രസംഗിച്ചു.


