അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ എകെസിസിയുടെ നേതൃത്വത്തിൽ മൂന്നാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ 22 വരെ മുൻസിപ്പൽ മൈതാനിയിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. 15 ന് വൈകീട്ട് 7 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ ദേശീയ, അന്തർദേശീയ ഫുട്ബോൾ താരങ്ങൾ അണിനിരക്കുന്ന നിന്നായി 8 ടീമുകൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുമെന്ന് എകെസിസി യൂണിറ്റ് ഡയറക്ടർ ഫാ ഡോ ലാസർ കുറ്റിക്കാടൻ, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ , ചെയർമാൻ ഷാജു എബ്രഹാം കണ്ടംകുളത്തി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 22 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും. സംഘാടകരായ റോബി കാളിയങ്കര , അഡ്വ ഹോബി ജോളി, ഡേവിസ് ചക്കാലക്കൽ, പി ടി ജോർജ്ജ് , ടെൽസൻ കോട്ടോളി, വർഗ്ഗീസ് ജോൺ തെക്കിനിയത്ത് തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Spread the love
See also  വാൻഗാർഡ് കമ്പനിയുടെ ഉൽപ്പാദനയൂണിറ്റ് മാർച്ച് 12 ന് പ്രവർത്തനം ആരംഭിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close