ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര ഭരണ സമിതിയുടെ തന്ത്രി, കാരായ്മ ജീവനക്കാർക്കെതിരെയുള്ള ധാർഷ്ഠ്യം നിറഞ്ഞ പ്രവർത്തനങ്ങളിൽ വാര്യർ സമാജം യൂണിറ്റ് സമ്മേളനം അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തി.
ക്ഷേത്രം ജീവനക്കാരെ വിവിധ പൂക്കളിൽ കോർത്ത മാല പോലെ കോർത്തിണക്കി കൊണ്ടുപോകുന്നതിനു പകരം ഭരണാധികാരികളുടെ ഭാഗത്തു നിന്നുള്ള ജീവനക്കാരുടെ ഇടയിൽ പരസ്പര വൈരാഗ്യം സൃഷ്ടിക്കുന്ന തരത്തിലും, ഭക്തർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾക്കു നേരെ സമസ്ത കേരള വാര്യർ സമാജം യൂണിറ്റ് സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സമ്മേളനം സമാജം ജില്ല പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്‌ണ വാര്യർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് പി.വി. രുദ്രൻ വാര്യർ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ടി.വി. ഇന്ദിര വാരസ്യാർ, പി.വി. രാമചന്ദ്ര വാര്യർ, രാപ്പാൾ ഉണ്ണികൃഷ്ണൻ, ഭദ്ര വാര്യർ, ഭാനുശ്രീ വാര്യർ എന്നിവരെ ആദരിച്ചു.
സെക്രട്ടറി എ. അച്യുതൻ, വി.വി. ഗിരീശൻ, എ.സി. സുരേഷ്, ഉഷ ദാസ്, എസ്. കൃഷ്ണകുമാർ, ടി. രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.
പി.വി. രുദ്രൻ വാര്യർ (പ്രസിഡൻ്റ്), എ. അച്യുതൻ (സെക്രട്ടറി), എസ്. കൃഷ്‌ണകുമാർ (ട്രഷറർ), ഇന്ദിര ശശീധരൻ (വനിതാ വിഭാഗം പ്രസിഡൻ്റ്), എ.സി. രമാദേവി (വനിതാ വിഭാഗം സെക്രട്ടറി), പ്രഭ വേണുഗോപാൽ (വനിതാ വിഭാഗം ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

