മരണമടഞ്ഞ വ്യാപാരികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായധനം കൈമാറി.

മരണമടഞ്ഞ വ്യാപാരികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായധനം കൈമാറി.

വ്യാപാരി വ്യവസായി സമിതിയുടെ നേത്യത്വത്തില്‍ മരണമടഞ്ഞ വ്യാപാരികളുടെ കുടുംബത്തിന് നല്‍കി വരുന്ന വ്യാപാര മിത്ര പദ്ധതിയില്‍ കാറളം യൂണിറ്റംഗം കെ. കെ. ഷാബുവിന്‍റെ ഭാര്യ സ്മിത ബാബുവിന് അഞ്ചു ലക്ഷം രൂപയുടെ സഹായധനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ ആര്‍ ബിന്ദു കൈമാറി. സമിതി ജില്ലാ പ്രസിഡണ്ട് വിജയ് ഹരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമിതി ജില്ലാ സെക്രട്ടറി മില്‍ട്ടന്‍ ജെ തലക്കോട്ടൂര്‍, ലതീഷ് നാരായണന്‍, എം. ബി. രാജു മാസ്റ്റര്‍, സച്ചിന്‍ കാട്ടില്‍ എന്നിര്‍ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി നകുലന്‍ നെല്ലിശ്ശേരി സ്വാഗതവും ഏരിയ കോര്‍ഡിനേറ്റര്‍ കെ. എം. സജീവന്‍ നന്ദിയും പറഞ്ഞു. ..

Spread the love
See also  ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം സമർപ്പിച്ചു

New Report

Close