"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇരിങ്ങാലക്കുടയിൽ പുതിയ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള രൂപരേഖ തയ്യാറാക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനം

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇരിങ്ങാലക്കുടയിൽ പുതിയ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള രൂപരേഖ തയ്യാറാക്കാനും കെഎസ്ടിപി പ്രവ്യത്തികളുടെ അപാകതകൾ പരിഹരിക്കാനും മന്ത്രിതലത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനം

 

തിരുവനന്തപുരം: ഇരിങ്ങാലക്കുടയിൽ പുതിയ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള രൂപരേഖ തയ്യാറാക്കാനും കെഎസ്ടിപി പ്രവ്യത്തികളുടെ അപാകതകൾ പരിഹരിക്കാനും കരുവന്നൂർ – കാട്ടൂർ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും അ‍ഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ യുടെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഹാളിൽ വിളിച്ച ഉന്നത തല യോഗത്തില്‍ തീരുമാനം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.കെ. ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾ ഉടന്‍ പൂര്‍ത്തീകരിക്കാനും പോട്ട – മൂന്നുപീടിക റോഡ് നാല് വരി പാതയാക്കുന്നതിന് സി ആർ എഫ് ഫണ്ട് ലഭ്യമാക്കി നിര്‍മ്മിക്കാനും കുട്ടന്‍കുളം നവീകരണ പ്രവര്‍ത്തികള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിച്ച് നിര്‍മ്മാണം വേഗത്തിലാക്കാനും ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ കോമ്പൗണ്ട് വാള്‍ പൂര്‍ണ്ണമായും കെട്ടുന്നതിലേയ്ക്കായി വടക്ക് വശം പുതിയ മതില്‍ കെട്ടുന്നതിനും യോഗം തീരുമാനിച്ചു . ഇരിങ്ങാലക്കുട മോഡല്‍ ഹയര്‍ സെക്കന്ററി സ്തൂള്‍, നടവരമ്പ് ഗവണ്‍മെന്റ് എല്‍.പി. സ്കൂള്‍, ഇരിങ്ങാലക്കുട ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഓഡിറ്റോറിയം എന്നിവയുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചു.

കാട്ടൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം വേഗത്തിലാരംഭിക്കാനും ആളൂര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിടവും, ആളൂര്‍ പോളിടെക്നിക്കിന് പുതിയ കെട്ടിടവും കാലതാമസം കൂടാതെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന് കെട്ടിടം നിര്‍മ്മാണം നടത്താനും തീരുമാനിച്ചു. ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രിയ്ക്ക് ആധുനിക സൗകര്യത്തോട് കൂടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കും.

കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷന്‍ വികസനത്തിന് വേണ്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി നടപടി സ്വീകരിക്കാനും തീരുമാനമായി. ആളൂർ പഞ്ചായത്തിലെ കദളിച്ചിറയിൽ ടൂറിസം പ്രോജക്ട് നടപ്പാക്കുന്നതിന് പ്രാഥമിക നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു

Get more updates from Pudukad News on Google