പവർക്കട്ടിൽ പ്രതിഷേധിച്ച് എഐടിയുസി പ്രവർത്തകരുടെ മാർച്ച്
Current: മലയാളം
കേരള ജനതയെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാരിൻ്റെ പവർക്കട്ടിനെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച്
ഇരിങ്ങാലക്കുട : കേരള ജനതയെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാരിന്റെ പവർക്കട്ടിനെതിരെ എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് റഷീദ് കാറളത്തിന്റെ അധ്യക്ഷതയിൽ മണ്ഡലം
സെക്രട്ടറി കെ.കെ ശിവൻ സ്വാഗതവും കെ.എസ് പ്രസാദ് നന്ദിയും പറഞ്ഞു.
എഐടിയുസി ജില്ലാ സെക്രട്ടറി ടി.കെ സുധീഷ്, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എസ് റസിൽ, കെ.സി ഹരിദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറി കെ.വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.ഡി ധനേഷ്, ടി.ആർ സുനിൽ, കെ.സി സജയൻ, സി.കെ ദാസൻ, കെ.പി രാജൻ, ജിഷ ബാബു, ബീന സുരേഷ്, മോഹൻലാൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
