"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചെമ്മണ്ടയിൽ അപകടഭീഷണി ഉയർത്തുന്ന കിണർ മൂടാനുള്ള നടപടികൾ ഇനിയും ആയില്ല

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ ഇനിയും നടപടി ആയില്ല; പ്രതിഷേധ സമരവുമായി ബിജെപി പ്രവർത്തകർ

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് ഉന്നതിയിൽ സമീപത്തുള്ള വീടുകൾക്ക് അപകട ഭീഷണിയായി നിലകൊളളുന്ന കിണർ മൂടാൻ ഇനിയും നടപടിയായില്ല. കിണറിന് അടുത്ത് ഗർത്തം രൂപം കൊണ്ടതോടെ മൂന്ന് വീട്ടുകാർ ഇവിടെ നിന്നും ഒഴിഞ്ഞ് പോയിരുന്നു. ഭരണസമിതിയുടെ അപേക്ഷയെ തുടർന്ന് കിണർ മണ്ണിട്ട് മൂടാൻ ജില്ലാ ഭരണകൂടം ജൂലൈ മാസം അനുമതി നൽകിയിരുന്നു . ഇതുമായി ബന്ധപ്പെട്ട് റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. കിണർ മണ്ണിട്ട് മൂടാൻ രണ്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഓണത്തിന് മുൻപായി പ്രവ്യത്തി പൂർത്തിയാക്കുമെന്നും പഞ്ചായത്ത് അധിക്യതർ വ്യക്തമാക്കിയിരുന്നു. മുകുന്ദപുരം താലൂക്ക് വികസന സമിതിയും വിഷയം ഉയർന്നിരുന്നു. നടപടികൾ നീളുന്നതിൽ പ്രതിഷേധിച്ചും കിണർ അടിയന്തരമായി മണ്ണിട്ട് മൂടണമെന്ന് ആവശ്യപ്പെട്ടും ബിജെപി പ്രവർത്തകർ രംഗത്ത് എത്തി. ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസമരം ജില്ലാ ജനറൽ സെക്രട്ടറി ക്യപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് സാജൻ തച്ചറാട്ടിൽ അധ്യക്ഷത വഹിച്ചു

Get more updates from Pudukad News on Google