"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ക്രൈസ്റ്റ് കോളേജിന് തുടർച്ചയായ പത്താം തവണയും കായിക കിരീടം

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ് ; കാലിക്കറ്റ് സർവകലാശാല കായിക കിരീടം നേടുന്നത് തുടർച്ചയായ പത്താം തവണ

 

തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സ്വന്തം. ക്രൈസ്റ്റ് കോളേജിനുവേണ്ടി കായിക താരങ്ങളോടൊപ്പം മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, അദ്ധ്യാപകരായ ഡോ. സെബാസ്റ്റ്യൻ കെ എം, ഡോ. നിധിൻ, കോച്ചുമാർ, മറ്റ് അധ്യാപകർ എന്നിവർ ചേർന്ന് കായിക കിരീടം സ്പോർട്സ് വകുപ്പ് മന്ത്രി ഒ ജെ ജനീഷിൽ നിന്നും ഏറ്റുവാങ്ങി . കഴിഞ്ഞ വര്‍ഷം ഇന്റര്‍ യൂണിവേഴ്‌സിറ്റി, യൂണിയന്‍ നാഷണല്‍, സീനിയര്‍ നാഷണല്‍ എന്നിങ്ങനെ ദേശീയതലത്തില്‍ 200 താരങ്ങളെയാണ് ക്രൈസ്റ്റ് രംഗത്തിറക്കിയത്. ഇതില്‍ 80 താരങ്ങള്‍ ദേശീയതലത്തില്‍ മെഡല്‍ സ്വന്തമാക്കി. ബാഡ്മിന്റണില്‍ കോളേജിലെ ഒമ്പത് താരങ്ങള്‍ അന്തര്‍ദേശീയ താരങ്ങളായി.

ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വി.എസ്. അനുപ്രിയ, 400 മീറ്റർ ഹാർഡിൽസിൽ സ്വർണം നേടിയ ഡെൽമ ഫിലിപ്പ്, പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ പ്രതിക്ഷ സജികുമാർ , അതുല്‍ എന്നിവര്‍ ക്രൈസ്റ്റ് കോളേജിലെ താരങ്ങളാണ്. ഖേലോ ഇന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ സ്വര്‍ണ്ണം നേടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലെ അഞ്ച് താരങ്ങള്‍ ക്രൈസ്റ്റില്‍ നിന്നുള്ളവരാണ് കൂടാതെ റഗ്ബി, ബാഡ്മിന്റൺ, അത്ലറ്റിക്സ്, പഞ്ചഗുസ്‌തി, നെട്ബോൾ, വടം വലി എന്നീ ഇനങ്ങളിലും നാഷണൽ മെഡൽ നേടി.

Get more updates from Pudukad News on Google