"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മന്ത്രിയുടെ കാറിന് നേരെയുള്ള അക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

മന്ത്രിയുടെ കാറിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ

ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും, കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷിന്റെ വാഹനത്തിനു നേരെ കണ്ണൂരിൽ നടന്ന ഡിവൈഎഫ്ഐ അക്രമത്തിൽ കോൺഗ്രസ്‌ ബ്ലോക്ക്‌, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ അധ്യക്ഷത വഹിച്ച സമരം ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയ്യർപേഴ്‌സൺ ചിന്ത ധർമ്മരാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ അബ്‌ദുൾ ഹഖ് മാസ്റ്റർ, പി കെ ഭാസി, ബാബു തോമസ്, മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. വി സി വർഗീസ്, ടി എ പോൾ, ജോസഫ് ചാക്കോ, റോണി പോൾ മാവേലി, സുരഭി വിനോദ്, റൈബി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ജോമോൻ മണാത്ത്, ഷാൽബിൻ പെരേര, സഞ്ജയ്‌ ബാബു, സനൽ എ എസ് , ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ എം ആർ ഷാജു, അസറുദീൻ കളക്കാട്ട്, സതീഷ് പുളിയത്ത്, ശ്രീജിത്ത്‌ പട്ടത്ത്തുടങ്ങിയവർ നേതൃത്വം നൽകി.

Get more updates from Pudukad News on Google