"> Skip to content
November 7, 2026
⌕

ഠാണാ-ചന്തക്കുന്ന് റോഡിലെ ബാരിക്കേഡ് നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കെപിഎംഎസ് ;കച്ചവടത്തെക്കാൾ പ്രാധാന്യം ജനങ്ങളുടെ സുരക്ഷിതയാത്രയ്ക്കെന്നും കെപിഎംഎസ്

November 7, 2026
irinjalakuda tana
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ടി റോഡിൻ്റെ മധ്യത്തിൽ ബാരിക്കേഡുകൾ നിർമ്മിക്കുന്നതിനെതിരെ ഇപ്പോൾ ഉണ്ടായിട്ടുള്ള അനാവശ്യവിവാദങ്ങളും,പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയൻ കമ്മറ്റി.

ചില തൽപരകക്ഷികൾ അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രതിഷേധം പൊതുസമൂഹം തള്ളിക്കളയണം . ഠാണാ ചന്തക്കുന്ന് വികസന പദ്ധതി പൂർത്തീകരണഘട്ടത്തിലാണ്. വികസനത്തിന്റെ പേരിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകിയത്. കച്ചവടത്തെക്കാൾ പ്രാധാന്യം ജനങ്ങളുടെ സുരക്ഷിതമായ സഞ്ചാരത്തിനാണ്. റോഡിൻ്റെ ഇരുഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി വാഹനങ്ങളുടെ തടസ്സം കൂടാതെയുള്ള യാത്ര സൗകര്യം സർക്കാർ ഉറപ്പുവരുത്തണം . എംഎൽഎ ഇക്കാര്യത്തിൽ തിടുക്കമിട്ട് നിർമ്മാണ പ്രവർത്തികൾ നിർത്തിവെച്ചത് നീതീകരിക്കാൻ കഴിയില്ല. ബാരിക്കേഡ് നിർമ്മാണം അടിയന്തരമായി പൂർത്തീകരിച്ചില്ലെങ്കിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധ സമരങ്ങൾ ഉയർന്നു വരുമെന്നും യൂണിയൻ കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി . യൂണിയൻ പ്രസിഡണ്ട് കെ വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി സി ചന്ദ്രൻ , കെ സി രാജീവ് മുൻ സംസ്ഥാന കമ്മിറ്റി അംഗം പി സി രഘു , പി സി രാജീവ്, എ സി മുരുകൻ എന്നിവർ സംസാരിച്ചു

Get more updates from Pudukad News on Google