സ്വർണവില ഉച്ചക്ക് ശേഷവും കുറഞ്ഞു.രാവിലെ രേഖപ്പെടുത്തിയ വിലയില്‍ നിന്നും ഉച്ചയ്ക്ക് ശേഷം വീണ്ടും കുറവ് രേഖപ്പെടുത്തിയതോടെ സ്വർണവിപണിയില്‍ വലിയ മാറ്റമാണ് പ്രകടമാകുന്നത്.ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് 1,24,080 രൂപയായി. 18കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,740 രൂപയായി.18 കാരറ്റ് സ്വർണത്തിന്റെ വില പവന് 1,01,920 രൂപയായി കുറഞ്ഞു. ഇന്ന് രാവിലെ ഒറ്റയടിക്ക് പവന് 5,240 രൂപ രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയാണ് വില.



