അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; അച്ചടിച്ചു തീര്‍ന്നത് 68 ലക്ഷം പാഠപുസ്തകങ്ങള്‍, 51 ലക്ഷം വിതരണത്തിന് എത്തിച്ചു

അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; അച്ചടിച്ചു തീര്‍ന്നത് 68 ലക്ഷം പാഠപുസ്തകങ്ങള്‍, 51 ലക്ഷം വിതരണത്തിന് എത്തിച്ചു

2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവില്‍ പൂർത്തീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ഇതില്‍ 51 ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളില്‍ എത്തിച്ചിട്ടുണ്ട്. കെ.ബി.പി.എസില്‍ നിലവില്‍ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടി പുരോഗമിക്കുന്നു. 2025-26 അധ്യയന വർഷം മാർച്ച്‌ രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി.2026-27 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ 2025 സെപ്റ്റംബർ മാസം ആരംഭിച്ചുരുന്നുവെന്നും പാഠപുസ്തക അച്ചടി പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി 111,43,48,012/- രുപയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരിന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷണറി വകുപ്പ് അച്ചടിക്കാവശ്യമായ അഞ്ച് തരം പേപ്പർ, 2 തരം കാർഡ് എന്നിവ കെ.ബി.പി.എസിന് വാങ്ങി നല്‍കുന്നതിനായി ഇ-ടെണ്ടർ ക്ഷണിക്കുകയും പേപ്പർ ആന്റ് ബോർഡ് ലിമിറ്റിഡില്‍ നിന്നും പേപ്പറും തമിഴ്നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പേഴ്സില്‍ നിന്നും കാർഡ് ഇനങ്ങളും വാങ്ങുന്നതിനായി ആകെ 92,92,20,076/- രൂപയുടെ പർച്ചേയ്സ് അനുമതി നല്‍കുകയും ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Spread the love
See also  ഇരിങ്ങാലക്കുടയിലെ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയതിന് രണ്ട് പേർ പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close