loader image
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎ കൂട്ടി സര്‍ക്കാര്‍, വര്‍ധന മൂന്ന് ശതമാനം, ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎ കൂട്ടി സര്‍ക്കാര്‍, വര്‍ധന മൂന്ന് ശതമാനം, ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും

സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്.ഡിഎ കുടിശിക തീർത്തു നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചില്‍ നല്‍കും. അതിന് പ്രത്യേകം ഉത്തരവിറക്കും. ഡിഎ 22 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയിട്ടുണ്ട്.ഡിഎ കുടിശ്ശിക പൂർണ്ണമായും നല്‍കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച്‌ മാസത്തോടെയും നല്‍കും എന്നായിരുന്നു പ്രഖ്യാപനം.

Spread the love
See also  അഖിലേന്ത്യാ പണിമുടക്ക് ജില്ലയില്‍ സമ്പൂര്‍ണ പണിമുടക്കാകുമെന്ന് നേതാക്കൾ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close