വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ വേദി 12ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ജില്ലയില്‍ സമ്പൂർണ പണിമുടക്കാകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ അറിയിച്ചു.സ്വകാര്യ ട്രാൻസ്പോർട്ട്, കെഎസ്ആർടിസി, ഇലക്ട്രിസിറ്റി, ബാങ്ക്, ഇൻഷ്വറൻസ്, പൊതു-സ്വകാര്യ കമ്പനികള്‍ എന്നിവയിലെ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. സംസ്ഥാന സർക്കാർ ജീവനക്കാരുടെ അധ്യാപക സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
മുന്നോടിയായി നാളെ ഏരിയാ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനങ്ങളും ഉണ്ടായിരിക്കും.12 ന് രാവിലെ 11ന് തൃശൂർ സിഎംഎസ് സ്കൂള്‍ പരിസരത്തുനിന്നു പ്രകടനവും തുടർന്ന് ബിഎസ്എൻഎല്‍ ഓഫീസിന് മുൻപില് പ്രതിഷേധയോഗവും നടക്കും. സിഐടിയു അഖിലേന്ത്യ സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്യും. പണിമുടക്കില്‍ കടകള്‍ അടച്ചിട്ട് സഹകരിക്കണമെന്നും യൂണിയനുകള്‍ അഭ്യർഥിച്ചു .
പത്രസമ്മേളനത്തില്‍ വിവിധ ട്രേഡ് യൂണിയനുകള്‍ നേതാക്കളായ ടി.കെ. സുധീഷ്, യു.പി. ജോസഫ്, കെ.എസ്. ജോഷി, എ.എസ്. രാധാകൃഷ്ണൻ, എം.കെ. തങ്കപ്പൻ എന്നിവർ പങ്കെടുത്തു.


