വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 21 കാരന് 47 വർഷ കഠിനതടവിനും 1,40,000 രൂപ പിഴയടയ്ക്കാനും ശിക്ഷ.എടക്കഴിയൂർ കാജ സെന്റർ തിരുത്തിക്കാട് പിലാക്കാ ഷഹീനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്.2021ല്‍ ഒരുവർഷം പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍വിളിച്ച് ശല്യപ്പെടുത്തുകയും പെണ്‍കുട്ടിയുടെ ഫോട്ടോ മോർഫ്ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചത്.പെണ്‍കുട്ടിയുടെ സ്വർണമാലയും ഇയാള്‍ തട്ടിയെടുത്തു.പിഴ അടയ്ക്കാത്തപക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതയ്ക്കുനല്‍കാനും ഉത്തരവായി. ചാവക്കാട് പോലീസ് കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ.സി. നിഷ എന്നിവർ ഹാജരായി.


