loader image
വലന്റൈൻസ് ഡേ ഓഫറുമായി സപ്ലൈകോ; ഫെബ്രുവരി 14ന് 14 രൂപക്ക് പഞ്ചസാര

വലന്റൈൻസ് ഡേ ഓഫറുമായി സപ്ലൈകോ; ഫെബ്രുവരി 14ന് 14 രൂപക്ക് പഞ്ചസാര

വലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ വാങ്ങിക്കുന്ന സബ്സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഫെബ്രുവരി 28 വരെ വൻവിലക്കുറവില്‍ പഞ്ചസാര വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്.

അതേസമയം സപ്ലൈകോയുടെ ശബരി സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയാക്കി കുറച്ചു. ഇതിന് പുറമെ സപ്ലൈകോ വഴി വില്‍പന നടക്കുന്ന ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 329ല്‍ നിന്ന് 309ലേക്കും കുറച്ചിട്ടുണ്ട്.

Spread the love
See also  സംഘടിത ഗുണ്ടാസംഘത്തിന്റെ കവർച്ചാ പദ്ധതി തകർത്ത് തൃശ്ശൂർ റൂറൽ പോലീസ്; 34 അംഗ ‘ഓർഗനൈസ്ഡ് ക്രൈം സിൻഡിക്കേറ്റ്’ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close