loader image
സംസ്ഥാനത്ത് എസ്‌ഐആര്‍ ഹിയറിങ് നടപടികള്‍ നാളെ പൂര്‍ത്തിയാകും

സംസ്ഥാനത്ത് എസ്‌ഐആര്‍ ഹിയറിങ് നടപടികള്‍ നാളെ പൂര്‍ത്തിയാകും

സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായുള്ള, എസ്‌ഐആർ ഹിയറിങ് നടപടികള്‍ നാളെ പൂർത്തിയാകും.ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളില്‍ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട്‌ ജില്ലകളില്‍ 100 ശതമാനം ഹിയറിങ് പൂർത്തിയായി.ഇതിനോടകം 36,89,057 പേർ ഹിയറിങ് നടപടിക്രമങ്ങളുടെ ഭാഗമായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകല്‍ വ്യക്തമാക്കുന്നു. കരട് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഹിയറിങ്ങിലൂടെ 28,158 പേർ പുറത്തുപോയി. 3,522 മരിച്ചവരെയും വിദേശ പൗരത്വം സ്വീകരിച്ച 1361 പേരെയും താമസം മാറിയ 23,275 പേരെയുമാണ് കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്ത് ആയ ഇടമലക്കുടിയിലെ മൂന്ന് പോളിങ് സ്റ്റേഷനുകളിലെയും നോട്ടീസ് നല്‍കിയ മുഴുവൻ വോട്ടർമാരുടെയും ഹിയറിങ്ങ് നടപടി പൂർത്തീകരിച്ച്‌ അർഹരായ മുഴുവൻ വോട്ടർമാരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21ന് എസ്‌ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. എസ്‌ഐആർ അന്തിമ പട്ടിക പ്രകാരമായിരിക്കും ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

Spread the love
See also  രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകുന്ന മെഗാ ബാഡ്മിൻ്റൺ ടൂർണമെൻ്റിന് കോടന്നൂർ വേദിയാകുന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close