കാട്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികനെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.വേലൂക്കര വില്ലേജ് കൊറ്റനെല്ലൂർ ദേശം ആലങ്ങാടൻ വീട്ടിൽ അരുൺ (28)നെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടൂർ
പൂമംഗലം ഐക്കരക്കുന്ന് സ്വദേശി കോണവക്കാട്ടിൽ വേണുഗോപാലൻ (70), മകൻ വിനോഷിനെയും മകൾ വിബിതയെയും മരുമകൻ നെൽസനെയും ആക്രമിക്കുകയായിരുന്നു.
പ്രതികളുടെ സുഹൃത്തുമായി വിനോഷിനുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം. വിനോഷ് വീട്ടിൽ ടി വി കണ്ടിരിക്കവെ ഫോൺ വന്ന് പുറത്തിറങ്ങിയ സമയം പ്രതികൾ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ വേണുഗോപാലൻ വിനോഷിനെ വീടിന്റെ സിറ്റൗട്ടിലേക്ക് വലിച്ച് കയറ്റിയ സമയം പ്രതികൾ വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ച് കയറി ഇരുവരെയും ആക്രമിക്കുകയും തടയാൻ വന്ന വിബിതയെയും നെൽസനെയും ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തിനിടെ വിനോഷിനെ കുത്താൻ ശ്രമിച്ചപ്പോൾ തടഞ്ഞതിൽ വെച്ച് കത്തി കൊണ്ടുള്ള കുത്തേറ്റ് വേണുഗോപാലിന്റെ കൈക്ക് പരിക്കേറ്റു.
അരുൺ മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.
കാട്ടൂർ സബ് ഇൻസ്പെക്ടർ സബീഷ് എസ്., ജി.എസ്.ഐ. ബാബു ജോർജ് പി., ജി.എ.എസ്.ഐ. ധനേഷ് സി.ജി., സീനിയർ സിവിൽ പോലീസ് ഓഫീസർ സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


