അമിതഭാരം കയറ്റി ഓടിയ അഞ്ച് ടിപ്പർ ലോറികൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. 2.05 ലക്ഷം രൂപ പിഴയിടാക്കി. തൃശൂർ നടത്തറ റോഡിൽ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. 5 ലോറികളുടെയും ഡ്രൈവർമാരുടെ ലൈസൻസ് ഒരു മാസത്തേക്ക് മരവിപ്പിച്ചു. എംവിഐ പി.വി. ബിജു.,എഎംവിഐമാരായ ആർ. സുജിത്ത്, സി.എസ്.അമൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


