loader image
വീടിന് നേരെ പന്നിപ്പടക്കം എറിഞ്ഞ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

വീടിന് നേരെ പന്നിപ്പടക്കം എറിഞ്ഞ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

വല്ലച്ചിറയിൽ വീടിനുനേരെ പന്നിപ്പടക്കം എറിഞ്ഞ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുല്ലക്കര ചെമ്പകപ്പുള്ളി വീട്ടിൽ രാഹുലിനെ ആണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് മാരക ലഹരി മരുന്നും, പന്നിപ്പടക്കം എറിയുന്ന സമയത്ത് ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ 16ന് രാത്രി 1.30 ആയിരുന്നു കേസിനാസ്പദമായ സംഭവം. വല്ലച്ചിറ സ്വദേശി സുനിതയുടെ വീടിനു നേരെയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഫോടക വസ്തു എറിഞ്ഞത്. സുനിതയുടെ മകൻ ശരത് പ്രതികളുടെ കാർ തല്ലിപ്പൊളിച്ചത്തിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.സ്ഫോടനത്തിൽ വീടിൻ്റെ മുൻ വാതിൽ തകർന്നിരുന്നു. രാഹുൽ തൃശ്ശൂർ ഈസ്റ്റ്, പുതുക്കാട്, നെടുപുഴ, കോങ്ങാട്, മണ്ണുത്തി, വലപ്പാട്, തൃശൂർ കൺട്രോൾ റൂം എന്നീ പോലീസ് സ്റ്റേഷനുകളിലായി രണ്ടു വധശ്രമ കേസും 5 കവർച്ച കേസും ലഹരിമരുന്ന് കേസും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Spread the love
See also  പെരിഞ്ഞനത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close