loader image
200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

കോടശ്ശേരി പീലാർമൂഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി.ചാലക്കുടി എക്സൈസ് റേഞ്ച്  അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ.കെ.രാജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായും,ഉത്സവ സീസണിൽ ചാരായം വാറ്റ്  നടക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ഉൾക്കാടുകളിലും,തോടരികിലും, പ്രവർത്തനരഹിതമായ പാറമടകളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജെയ്സൺ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. അജിത്, മുഹമ്മദ് ഷാൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Spread the love
See also  അമിതഭാരം കയറ്റി ഓടിയ ടിപ്പർ ലോറികൾ പിടികൂടി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close