സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. മാത്രമല്ല, ഇന്ന് 2300 രൂപയില്‍ അധികം വര്‍ധിച്ചു.ഇത്രയും രൂപ ഒറ്റയടിക്ക് ഈ മാസം ഉയരുന്നത് ആദ്യമാണ്. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ വലിയ മുന്നേറ്റവും വലിയ ഇടിവും കണ്ടിരുന്നു. ഒരുപക്ഷേ, മാര്‍ച്ച് മാസം ഇതിന്റെ തുടര്‍ച്ചയുണ്ടായാല്‍ വില സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറും.വെള്ളിയാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ശനിയാഴ്ച 2320 രൂപ വര്‍ധിച്ചു. ഗ്രാമിന് 290 രൂപയാണ് കൂടിയിരിക്കുന്നത്. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 107920 രൂപയായിരുന്നു. ഈ വിലയില്‍ നിന്ന് 12880 രൂപ അധികമാണ് ഇന്ന് രേഖപ്പെടുത്തിയ വില. ഒരു മാസത്തിനിടെ മാത്രമാണ് ഇത്രയും വര്‍ധനവ് എന്നതും എടുത്തു പറയണം.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120800 രൂപയാണ് വില. ഒരു ഗ്രാമിന് 15100 രൂപയും. 18 കാരറ്റ് ഗ്രാമിന് 12405 രൂപയും എട്ട് ഗ്രാമിന് 99240 രൂപയും നല്‍കണം. 14 കാരറ്റ് ഗ്രാമിന് 9660 രൂപയും എട്ട് ഗ്രാമിന് 77280 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 6225 രൂപയും എട്ട് ഗ്രാമിന് 49800 രൂപയും നല്‍കണം. വെള്ളിയുടെ വിലയില്‍ ഇന്ന് വന്‍ വര്‍ധനവുണ്ട്. ഗ്രാമിന് 15 രൂപ കൂടി 295 രൂപയായി. പത്ത് ഗ്രാമിന് 2950 രൂപയും.



