loader image
സ്വര്‍ണവില ഞെട്ടിച്ചു; ഉച്ചയ്ക്ക് വന്‍ കുതിപ്പ്, ഇന്ന് മാത്രം 5240 വര്‍ധിച്ചു

സ്വര്‍ണവില ഞെട്ടിച്ചു; ഉച്ചയ്ക്ക് വന്‍ കുതിപ്പ്, ഇന്ന് മാത്രം 5240 വര്‍ധിച്ചു

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചയ്ക്ക് വന്‍ കുതിപ്പ്. രാവിലെ 2000 രൂപയില്‍ അധികം ഉയര്‍ന്ന പിന്നാലെ ഉച്ചയ്ക്ക് 3000 രൂപയോളം കൂടി.ഇനി സ്വര്‍ണവില വച്ചടി ഉയരുമെന്നാണ് വിവരം. ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയതാണ് വിപണിയെ ഇളക്കിയത്. ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്.

കേരളത്തില്‍ ഇന്ന് രാവിലെ ഒരു ഗ്രാമിന് 290 രൂപയും പവന് 2320 രൂപയുമാണ് വര്‍ധിച്ചത്. ഉച്ചയ്ക്ക് ഗ്രാമിന് 365 രൂപയും പവന് 2920 രൂപയും വര്‍ധിച്ചു. ഇതോടെ ഇന്ന് മാത്രം 5200 രൂപയില്‍ അധികം കൂടി. ഇനിയും വില കൂടുമെന്നാണ് വിവരം. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാന യാത്രയും വെല്ലുവിളി നിറഞ്ഞതാകും. പശ്ചിമേഷ്യ ആശങ്കയിലാകുന്നതോടെ ലോക വിപണി തകിടം മറിയാനാണ് സാധ്യത.

ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 15100, പവന്‍ വില 120800

18 കാരറ്റ് സ്വര്‍ണം ഗ്രാം വില 12405, പവന്‍ വില 99240

14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9660, പവന്‍ വില 77280

See also  ശക്തൻ സ്റ്റാൻ്റിൽ ബസിന് തീ പിടിച്ചു..

9 കാരറ്റ് സ്വര്‍ണം ഗ്രാം വില 3225, പവന്‍ വില 49800

ഉച്ചയ്ക്ക് രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 15465, പവന്‍ വില 123720

18 കാരറ്റ് സ്വര്‍ണം ഗ്രാം വില 12705, പവന്‍ വില 101640

14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9890, പവന്‍ വില 79120

9 കാരറ്റ് സ്വര്‍ണം ഗ്രാം വില 6375, പവന്‍ വില 51000.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close