കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് താൽക്കാലിക വനം വാച്ചർ മരിച്ചു. അതിരപ്പിള്ളി പുളിയിലപ്പാറ ആദിവാസി ഉന്നതിയിലെ സുന്ദരൻ (54) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ പെരിങ്ങൽകുത്ത് വൈദ്യുതി നിലയത്തിന് സമീപം വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



