loader image
യുദ്ധഭീതിക്കിടെ സ്വര്‍ണവും വീഴുന്നു; ഇന്ന് വൈകീട്ട് പവന് 1,760 കുറഞ്ഞു

യുദ്ധഭീതിക്കിടെ സ്വര്‍ണവും വീഴുന്നു; ഇന്ന് വൈകീട്ട് പവന് 1,760 കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയില്‍ ചൊവ്വാഴ്ച (2026 മാർച്ച്‌ 3) രണ്ടാം തവണയും ഇടിവ് രേഖപ്പെടുത്തി. വൈകുന്നേരം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 220 രൂപ കുറഞ്ഞ് പുതിയ വിപണി വില 15,365 രൂപയിലേക്ക് താഴ്ന്നു.ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,760 രൂപ ഇടിഞ്ഞ് പുതുക്കിയ വില 1,22,920 രൂപയായി.ഇന്ന് രാവിലെ 22 കാരറ്റിന്റെ ഒരു ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഇടിവ് നേരിട്ടാണ് കേരളത്തിലെ വിപണിയില്‍ സ്വർണ വ്യാപാരം ആരംഭിച്ചത്. വൈകുന്നേരവും നിരക്കില്‍ കുറവുണ്ടായതോടെ ഇന്ന് മാത്രം സ്വർണത്തിന്റെ ഒരു ഗ്രാമില്‍ 265 രൂപയും ഒരു പവനില്‍ 2,120 രൂപയുടേയും വീതം ഇടിവാണ് നേരിട്ടിരിക്കുന്നത്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 295 രൂപ നിരക്കില്‍ തുടരുന്നു.ഇന്ന് വൈകുന്നേരം 18/14/9 കാരറ്റ് സ്വർണത്തിനും വിപണി വിലയില്‍ കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 180 രൂപ താഴ്ന്ന് പുതിയ വില 12,620 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 140 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 9,830 രൂപയിലേക്ക് എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 90 രൂപ കുറഞ്ഞ് 6,335 രൂപയായി.

Spread the love
See also  വലപ്പാട് ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close