loader image
കുട്ടികളുടെ ഓണ്‍ലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങള്‍, സോഷ്യല്‍ മീഡിയ നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

കുട്ടികളുടെ ഓണ്‍ലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങള്‍, സോഷ്യല്‍ മീഡിയ നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആഗോളതലത്തില്‍ കുട്ടികളുടെ മാനസികാരോഗ്യം ചർച്ചയാകുന്ന സാഹചര്യത്തിലാണ് 18 വയസ്സിന് താഴെയുള്ളവർക്കായി പുതിയ മാർഗ്ഗരേഖ വരുന്നത്.പൂർണ്ണമായ നിരോധനത്തിന് പകരം, പ്രായത്തിന് അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. വരാനിരിക്കുന്ന പാർലമെന്റിന്റെ കാലവർഷ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ചേക്കും.

ഉപഭോക്താക്കളെ അവരുടെ പ്രായം അനുസരിച്ച്‌ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക:

8 മുതല്‍ 12 വയസ്സ് വരെ: ഏറ്റവും കർശനമായ നിയന്ത്രണങ്ങള്‍ ഈ വിഭാഗത്തിലായിരിക്കും.

12 മുതല്‍ 16 വയസ്സ് വരെ: മിതമായ നിയന്ത്രണങ്ങള്‍.

16 മുതല്‍ 18 വയസ്സ് വരെ: നിശ്ചിത ഇളവുകളോടു കൂടിയ നിയന്ത്രണങ്ങള്‍.

ഓരോ വിഭാഗത്തിനും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കാൻ കഴിയുന്ന സമയം കാണാൻ കഴിയുന്ന ഉള്ളടക്കം (Content) എന്നിവയില്‍ വ്യത്യാസമുണ്ടാകും. ഓണ്‍ലൈൻ ഇടങ്ങളില്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക, ഹാനികരമായ ഉള്ളടക്കങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുക, സ്ക്രീൻ ടൈം കുറയ്ക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. നിയമം നടപ്പിലാക്കുന്നതിന് മുൻപായി പൊതുജനങ്ങളില്‍ നിന്ന് സർക്കാർ അഭിപ്രായം തേടും.

See also  ഗുരുവായൂർ ഉത്സവം ഇന്ന് സമാപിക്കും ആഹ്ലാദമേകി പള്ളിവേട്ട

പല രാജ്യങ്ങളും സോഷ്യല്‍ മീഡിയ നിരോധനം പോലുള്ള കടുത്ത നടപടികള്‍ ആലോചിക്കുമ്പോൾ, എല്ലാവർക്കും പ്രായോഗികമായ ഒരു സമതുലിത സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. അതേസമയം, എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ നിയമം നടപ്പിലാക്കണമെന്ന് സാങ്കേതിക കമ്ബനികള്‍ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close