സംസ്ഥാന ഹാർബർ എഞ്ചിനീയർ വകുപ്പിന്റെ തീരദേശ റോഡ് നവീകരണം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവിൽ നവീകരിച്ച പറപ്പൂക്കര പഞ്ചായത്തിലെ നന്തിക്കര പള്ളിതാഴം റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പുതുക്കാട് എം.എൽ.എ കെ.കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം അമ്പിളി വേണു, ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഡി. നെൽസൺ, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി മോഹൻ, മുൻ പ്രസിഡന്റ് ഇ.കെ. അനൂപ് എന്നിവർ സംസാരിച്ചു.




