സിപിഐയില്‍ നിന്ന് രാജിവെച്ച് സി സി മുകുന്ദൻ എംഎല്‍എ. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയില്‍ നിന്നാണ് സി സി മുകുന്ദൻ രാജി വെച്ചത്.നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് മുകുന്ദന്റെ തീരുമാനം. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില്‍ നിരവധി പേർ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഗീത ഗോപിയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. മകള്‍ക്ക് 225 പവൻ വിവാഹ സമ്മാനമായി നല്‍കിയെന്നും നാട്ടികയില്‍ നിന്ന് പണം പിരിച്ചു. എന്നാല്‍ പണം തിരികെ കൊടുത്തില്ലെന്നുമാണ് സിസി മുകുന്ദന്റെ പുതിയ ആരോപണം. പണം കൊടുത്തവർ പരാതിയുമായി രംഗത്തെത്തി. ബിനോയ് വിശ്വത്തിന്റെ ഉറപ്പില്‍ വിശ്വാസമില്ലെന്നും സിസി മുകുന്ദൻ പറഞ്ഞു.
നാട്ടികയില്‍ മുൻ എംഎല്‍എ ഗീ ഗീത ഗോപിയെ മത്സരിപ്പിക്കുന്നത് പേയ്‌മെന്റ് സീറ്റെന്ന ആരോപണവുമായി ഇന്ന് രാവിലെയാണ് സിസി മുകുന്ദൻ എംഎല്‍എ രംഗത്ത് വന്നത്. മുൻ എംഎല്‍ ഗീത ഗോപിയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചുകൊണ്ടാണ് സിസി മുകുന്ദൻ എംഎല്‍എ രംഗത്തെത്തിയത്. പാർട്ടിക്ക് പണം പിരിച്ചുനല്‍കാൻ കഴിവുള്ളതുകൊണ്ടാണ് മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്ഥാനാർത്ഥിയാക്കിയതെന്നുമാണ് സിസി മുകുന്ദൻ എംഎല്‍എ ആരോപിക്കുന്നത്. നിലവിലെ എംഎല്‍എ സി സി മുകുന്ദനെ മാറ്റി മുൻ എംഎല്‍എ ആയിരുന്ന ഗീതാഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം.
സാമ്ബത്തിക സ്വാധീനം കൊണ്ടാണ് ഗീത ഗോപിക്ക് സീറ്റ് പാർട്ടി നല്‍കിയത്. പാർട്ടിക്ക് പണം പിരിച്ചുനല്‍കാൻ തനിക്കാവില്ല. പാർട്ടി സെറ്റ് നല്‍കിയില്ലെങ്കിലും താൻ മത്സരിക്കുമെന്ന് സിസി മുകുന്ദൻ വ്യക്തമാക്കി. പാർട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന മുകുന്ദനുമായി വിവിധ മുന്നണികള്‍ ചർച്ച നടത്തുമെന്നാണ് വിവരം. സ്ഥാനാർത്ഥി പട്ടികയില്‍ നിന്നും താൻ ഒഴിവാക്കപ്പെട്ടത് സിപിഐയിലെ വിഭാഗീയത കൊണ്ടെന്നാണ് അദ്ദേഹം പറഞ്ഞു. പാർട്ടി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദ്ദേശിക്കാത്തതിന് കാരണം വിഭാഗീയതയാണ്. രണ്ട് ടേം എല്ലാ എംഎല്‍എമാർക്കും നല്‍കിയിട്ട് തന്നെ മാത്രം ഒഴിവാക്കിയെന്ന് സിസി മുകുന്ദൻ ആരോപിച്ചു.
അതേസമയം, സിസി മുകുന്ദന്റെ ആരോപണത്തില്‍ പ്രതികരിച്ച് മുൻ എംഎല്‍എയും സിപിഐ നേതാവുമായ ഗീത ഗോപി തന്നെ രംഗത്തെത്തി. പാർട്ടി തന്നെ ഏല്‍പ്പിച്ച ചുമതല നിറവേറ്റുകയാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യം. മറ്റൊന്നും തനിക്കറിയില്ല എന്നായിരുന്നു ഗീത ഗോപിയുടെ പ്രതികരണം. തനിക്ക് നേരെ വന്ന ആരോപണങ്ങള്‍ക്ക് പാർട്ടി മറുപടി നല്‍കുമെന്നും ഗീത ഗോപി കൂട്ടിച്ചേർത്തു. രണ്ട് തവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങള്‍ ഇത്തവണയും തന്നെ സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും. നാട്ടികയില്‍ ജനങ്ങളെ തനിക്ക് അറിയാമെന്നും ഗീത ഗോപി പ്രതികരിച്ചു.




