ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ് ; ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ് ; ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി  കുന്നുകര സ്വദേശി തെക്കനത്ത് വീട്ടിൽ പൗലോസ് (59) നെയാണ് കോതമംഗലം കവളങ്ങാട് നിന്നും അറസ്റ്റ് ചെയ്തത്. കല്ലേറ്റുംകര സ്വദേശിനിയുടെ മകൾക്ക് 45 ദിവസത്തിനുള്ളിൽ ഫെഡറൽ ബാങ്കിൽ ജോലി ശരിയാക്കി നൽകാമെന്ന്  വിശ്വസിപ്പിച്ച് 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് രണ്ട് ലക്ഷം രൂപ ഇയാൾ കൈക്കലാക്കിയത്.

പണം നൽകിയിട്ടും ജോലി ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്യാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. സംഭവത്തിന് ശേഷം കഴിഞ്ഞ ഏഴ് വർഷമായി പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിായി രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. 

ആളൂർ പോലീസ് സ്റ്റേഷൻ ജിഎസ്ഐമാരായ ജയകുമാർ, സലീം, സിപിഒമാരായ ശ്രീജിത്ത്, ആകാശ്, ഡാനിയേൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  PUDUKADNEWS പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി വീടിന് സമീപത്തെ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close