തായ്‌ലൻഡില്‍ നടന്ന ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മണ്ണംപേട്ട സ്വദേശി പി.കെ. സനോജിന് ഇരട്ട മെഡല്‍.4×100 മീറ്ററില്‍ ഇന്ത്യക്കുവേണ്ടി സ്വർണം നേടി. 4×100 മീറ്റർ മിക്‌സഡ് റിലേയില്‍ വെങ്കലവും ലഭിച്ചു. ഇതോടെ വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാൻ യോഗ്യത നേടി. മാർച്ച് നാല് മുതല്‍ തായ്‌ലന്റിലെ റച്ചാബുരി പ്രൊവിൻഷ്യല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1300ഓളം അത്‌ലറ്റുകളാണ് പങ്കെടുത്തത്. തൃശൂരിലെ ഒാട്ടോ ഡ്രൈവറായ സനോജ് മുമ്പും ദേശീയ, അന്തർദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്. മുൻ സംസ്ഥാന നീന്തല്‍ ചാമ്പ്യനാണ്.


