നവീകരിച്ച തലോർ തൈക്കാട്ടുശ്ശേരി വല്ലച്ചിറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈൻ വഴി നിർവഹിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചേർപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷകീല അമീർ, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ പ്രകാശൻ, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ടി. വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു എന്നിവർ സംസാരിച്ചു. 2.650 കിലോമീറ്റർ ദൂരമാണ് ബി.എം.ആൻ്റ് ബി.സി നിലവാരത്തിൽ നവീകരിച്ചത്.



