സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 13, 465 രൂപയായി വില.ഒരു പവന് 1,07, 720 രൂപയാണ് വില വരുന്നത്. ഇന്നലെ വൈകീട്ട് സ്വർണത്തിന് 1,08,200 രൂപയായിരുന്നു വില. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും സ്വർണ വില പഴയ പടി കൂടിയിരിക്കുന്നതാണ് കാണുന്നത്.



