സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. വെള്ളിയാഴ്ച രണ്ട് തവണയായി സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ചിരുന്നു. ശനിയാഴ്ച രാവിലെ മാത്രം 1840 രൂപ കൂടി. പല രാജ്യങ്ങളും സ്വര്‍ണം വിറ്റഴിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.കേരളത്തില്‍ ഇന്നലെ രാവിലെ 106120 രൂപയായിരുന്നു പവന്‍ വില. വൈകീട്ട് 106760 രൂപയായി ഉയര്‍ന്നു. എന്നാല്‍ ഇന്ന് രാവിലെ 108600 രൂപയായി വര്‍ധിച്ചു. ഗ്രാമിന് 230 രൂപയും പവന് 1840 രൂപയും വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്.  18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11155 രൂപയും പവന് 89240 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 8690 രൂപയും പവന് 69520 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5605 രൂപയും പവന് 44840 രൂപയും നല്‍കണം. അതേസമയം, വെള്ളിയുടെ വിലയും അല്‍പ്പം കയറി. ഇന്ന് ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് നല്‍കേണ്ടത്.

Spread the love
See also  PUDUKADNEWS.com ജനഹൃദയങ്ങൾ കീഴടക്കി കെ.കെ.രാമചന്ദ്രൻ്റെ മോർണിങ് വോക്ക്

Leave a Comment

Your email address will not be published. Required fields are marked *