പൊലിമ പുതുക്കാട് പത്താംഘട്ട പുരസ്‌കാര വിതരണം

നാല്‍പ്പതിനായിരം വനിതകളെ കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ പുതുക്കാട് മണ്ഡലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പൊലിമ പുതുക്കാടിന്റെ 10 ഘട്ട പുരസ്‌കാര വിതരണം സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ വി.ടി. വിജയലക്ഷ്മി, ബീന സുരേന്ദ്രന്‍, രതി ബാബു, ടെസ്സി ജോസ്, മീന മദനന്‍, സുന്ദരി മോഹന്‍ദാസ്, ഭാഗ്യവതി ചന്ദ്രന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. തിലകന്‍, കൊടകര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷ്‌നി, കുടുംബശ്രീ ജില്ല ഡിപിഎം കെ.എന്‍. ദീപ എന്നിവര്‍ പ്രസംഗിച്ചു.
വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ സൗന്ദര്യ കുടുംബശ്രീ മണ്ഡലത്തിലെ മികച്ച കുടുംബശ്രീയായി തെരഞ്ഞെടുത്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത ജെഎല്‍ജി രണ്ടാം സ്ഥാനവും വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഷിഫ ജെഎല്‍ജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എട്ടു പഞ്ചായത്തിലെയും മികച്ച മൂന്ന് കുടുംബശ്രീകളെയും തിരഞ്ഞെടുത്തു.










