Skip to content
November 18, 2026
⌕

മുരിയാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു .

November 17, 2026
Share this post to

മുരിയാട് : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും മുരിയാട് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2026 സമാപന സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ആനന്ദപുരം ഇ.എം.എസ് ഹാളില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷന്‍ അംഗം ജോസ്.ജെ.ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു . മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ സിവില്‍ പോലീസ് ഓഫീസര്‍ മണി, ബാഡ്മിന്റണില്‍ സംസ്ഥാന ചാംപ്യന്‍ഷിപ് നേടിയ ആര്‍ദ്ര എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുമിത പ്രസാദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ നികിത അനൂപ്, എ.എം ജോണ്‍സന്‍, സുനിത മുരളി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.യു വിജയന്‍, മണി സജയന്‍ , ബിന്ദു വര്‍ക്കി, ഭരണ സമിതിയംഗങ്ങളായ എ.എസ് സുനില്‍ കുമാര്‍, ഷൈജു വി.ആര്‍, അജീഷ് കുഞ്ഞന്‍, ബിന്ദു ടീച്ചര്‍, സുരേഷ് ബാബു, തോമസ് തൊകലത്ത് ,ടി.കെ ശശി , ഷീജ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഓവര്‍ ഓള്‍ ചാമ്പ്യന്‍ ഷിപ് നേടിയ ഗ്രൗണ്ട് മിസൈല്‍ ക്ലബ് മുരിയാട് ജേതാക്കള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങി, വിവിധ മത്സരങ്ങളില്‍ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ നേടിയ താരങ്ങള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

Get more updates from Pudukad News on Google