Skip to content
November 18, 2026
⌕

എ.ഐ.വൈ.എഫ്. തൃശ്ശൂർ ജില്ലാ സമ്മേളന പോസ്റ്റർ വി.എസ്. സുനിൽകുമാർ പ്രകാശനം ചെയ്തു

November 17, 2026
Share this post to

തൃശ്ശൂർ:
ഡിസംബർ 11, 12, 13 തീയതികളിൽ പുതുക്കാട് മണ്ഡലത്തിൽ വെച്ച് നടക്കുന്ന എ.ഐ.വൈ.എഫ്. തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു. സി.പി.ഐ. തൃശ്ശൂർ ജില്ലാ കൗൺസിൽ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്. സുനിൽകുമാർ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.

എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി സ്വാഗതം ആശംസിച്ചു. എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സംഗീത മനോജ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Get more updates from Pudukad News on Google