മണ്ണംപേട്ട വട്ടണാത്രയിൽ കാട്ടുപന്നി ശല്യം; വിളവെടുപ്പിന് പാകമായ നെൽകൃഷി നശിപ്പിച്ചു.

മണ്ണാംപേട്ട വട്ടണാത്ര മേടംകുളങ്ങര പാടശേഖരത്തില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ വിളവെടുപ്പിന് പാകമായ നെല്‍കൃഷി വ്യാപകമായി നശിച്ചു. പുത്തന്‍വീട്ടില്‍ പത്മിനിയുടെ 50 സെന്റ് കൃഷിയിടത്തിലാണ് കാട്ടുപന്നികള്‍ ഇറങ്ങി നെല്‍ച്ചെടികള്‍ നശിപ്പിച്ചത്. വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കാട്ടുപന്നികള്‍ ചവിട്ടി മെതിക്കുകയും കൃഷിയിടത്തില്‍ വ്യാപകമായി നാശം വരുത്തുകയും ചെയ്തു. നാളുകളായുള്ള അധ്വാനത്തിനും കൃഷിച്ചെലവുകള്‍ക്കും ശേഷം വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കര്‍ഷകയ്ക്ക് വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
വിളവെടുക്കാന്‍ പാകമായ നെല്‍കൃഷി നശിച്ചതോടെ പത്മിനിക്ക് സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരും. കാട്ടുപന്നികളുടെ ശല്യം പ്രദേശത്തെ കര്‍ഷകര്‍ക്ക് വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ രാത്രികാലങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കൃഷിനാശം സംഭവിച്ച സ്ഥലം പഞ്ചായത്ത് അംഗങ്ങളായ കെ. വിജീഷ് കുമാര്‍, ഇ. ഉഷാദേവി എന്നിവര്‍ സന്ദര്‍ശിച്ചു. കര്‍ഷകസംഘം നേതാക്കളായ കെ.കെ. ഗോഖലെ, പി.കെ. ഫ്രാന്‍സിസ്, ഡേവിസ് പുറത്തൂക്കാരന്‍, പി.എന്‍. വിനീഷ് എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കാട്ടുപന്നികളുടെ നിരന്തരമായ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൃഷിഭവനോടും പഞ്ചായത്ത് അധികൃതരോടും സംഘം ആവശ്യപ്പെട്ടു.

