Skip to content
November 23, 2026
⌕

VIDEO- ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും മിന്നും നേട്ടം: മറ്റത്തൂർ ജി.എൽ.പി. സ്കൂളിൽ വിജയാഘോഷം സംഘടിപ്പിച്ചു

November 23, 2026
Share this post to

  • കലോത്സവത്തിലും സോഷ്യൽ സയൻസ് ഫെയറിലും ഓവറോൾ രണ്ടാം സ്ഥാനം
  • ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആഹ്ലാദപ്രകടനവും പുരസ്കാര വിതരണവും നടന്നു

മറ്റത്തൂർ: ചാലക്കുടി ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രോത്സവം സോഷ്യൽ സയൻസ് ഫെയറിലും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്റെ ആഹ്ലാദത്തിൽ മറ്റത്തൂർ ഗവൺമെന്റ് ലോവർ പ്രൈമറി (ജി.എൽ.പി.) സ്കൂളിൽ വിപുലമായ വിജയാഘോഷം സംഘടിപ്പിച്ചു.

വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ., എം.പി.ടി.എ. അംഗങ്ങളും രക്ഷിതാക്കളും ആഘോഷപരിപാടികളിൽ പങ്കുചേർന്നു. സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ട്രോഫികളുമായി നടത്തിയ ആഹ്ലാദപ്രകടനം വിജയാഘോഷത്തിന് കൂടുതൽ മികവേകി.

ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് രാകേഷ് ടി.ആർ., എം.പി.ടി.എ. പ്രസിഡന്റ് ആതിര, എം.പി.ടി.എ. വൈസ് പ്രസിഡന്റ് സുജാത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ഉപജില്ലാ തലത്തിലും സ്കൂൾ തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരവും അക്കാദമികവുമായ കഴിവുകൾക്കും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിനും ലഭിച്ച അംഗീകാരമായി ഈ നേട്ടങ്ങൾ മാറി.

Get more updates from Pudukad News on Google