35 അടിതാഴ്ചയിൽ വീണ വയോധികയ്ക്ക് രക്ഷയേകി മെഡിക്കൽ കോളേജ് പോലീസ്.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ 35 അടി താഴ്ചയുള്ള ഉപയോഗ ശൂന്യമായ മഴവെള്ള സംഭരണിയിൽ വീണ 77 വയസ്സുള്ള ഇരിങ്ങാലകുട സ്വദേശിയായ വയോധികയ്ക്കാണ് മെഡിക്കൽകോളേജ് പോലീസ് രക്ഷയേകിയത്.
11.4.2026 ന് രാവിലെ 9 മണിയോടെയാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് ഫോൺകോൾ വരുന്നത്. മെഡിക്കൽ കോളേജിന് കാഷ്വാലിറ്റിക്കു പുറകുവശത്തുള്ള ഉപയോഗശൂന്യമായ മഴ വെള്ള സംഭരണിയിൽ വയോധിക വീണ വിവരം അറിഞ്ഞതോടെ ഉടൻതന്നെ സബ് ഇൻസ്പെക്ടർ രാജേഷും സിവിൽ പോലീസ് ഓഫീസർമാരായരമേശ് ചന്ദ്രൻ, ശ്രീജിത്, അഭയ് ഘോഷ് എന്നിവരും ചേർന്ന് സ്ഥലത്തെത്തി.
35 ഓളം താഴ്ചയിൽ വീണ വയോധികയെ വടം ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥർ വളരെ ശ്രമകരമായി മുകളിലെത്തിക്കുകയായിരുന്നു. വീഴ്ചയിൽ ശരീരത്തിൽ പരിക്കേറ്റ വയോധികയെ ഉടൻതന്നെ ആംബുലൻസിൽ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

Spread the love
See also  വാര്യർ സമാജം സമ്മേളനം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top