ബിഎസ്എൻഎൽ ബോക്സുകളിൽ മോഷണം; തൃശൂരിൽ ആറംഗ സംഘം പിടിയിൽ.
🌐 Select your Language:
Current: മലയാളം
Current: മലയാളം
തൃശൂർ: ഉത്തർപ്രദേശിൽ നിന്ന് ഫ്ലൈറ്റിലും ട്രെയിനിലുമായി കേരളത്തിലെത്തി ബിഎസ്എൻഎൽ ബോക്സുകളിൽ നിന്ന് ചിപ്പുകളും കോപ്പർ വയറുകളും മോഷ്ടിച്ച ആറംഗ സംഘം തൃശൂരിൽ പിടിയിൽ. മോഷണം നടത്തുന്നതിനായി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. തൊഴിലാളികളുടെ വേഷത്തിലെത്തി ആരുടെയും സംശയത്തിനിട യാക്കാതെയായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. തൃശൂർ പറവട്ടാനിയിൽ ബിഎസ്എൻഎൽ ബോക്സുകൾ അഴിച്ചെടുക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ബിഎസ്എൻഎൽ ബോക്സുകളിൽ നിന്ന് വയറുകളും ചിപ്പുകളും അഴിച്ച് ചാക്കിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചായക്കടയ്ക്കു സമീപമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് വിവരം നാട്ടുകാരെ അറിയിച്ചത്. […]
The post ബിഎസ്എൻഎൽ ബോക്സുകളിൽ മോഷണം; തൃശൂരിൽ ആറംഗ സംഘം പിടിയിൽ. appeared first on Thrissur Vartha.
Get more updates from Pudukad News on Google
