"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മറ്റത്തൂർ പഞ്ചായത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു..

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം


മറ്റത്തൂർ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് കഴിഞ്ഞ ദിവസം വളർത്തുനായയെ കൊന്നത് പുലിതന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ചപ്പോൾ പുലിയുടെ ചിത്രം ലഭിച്ചതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ 15ന് പുലർച്ചെയാണ് മാങ്കുറ്റിപ്പാടത്ത് വനത്തോടു ചേർന്നുള്ള റബർ തോട്ടത്തിനരികെ വളർത്തുനായയെ ചത്തനിലയിൽ കണ്ടത്. സമീപത്തുള്ള സ്ഥലമുടമ കുറ്റിയറ പൗലോസ് തന്റെ കൃഷിയിടത്തിൽ കെട്ടിയിട്ടിരുന്ന നായയെയാണ് കടിച്ചുകൊന്ന് സമീപത്തെ റബർ തോട്ടത്തിൽ കൊണ്ടിട്ടത്. നായയുടെ ജ ഡം കുറേ ഭാഗം തിന്ന നിലയിലായിരുന്നു.  
The post മറ്റത്തൂർ പഞ്ചായത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.. appeared first on Thrissur Vartha.

Get more updates from Pudukad News on Google